ബ​ത്തേ​രിയിൽ ഹോം​സ്‌​റ്റേ​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി അ​ക്ര​മം നടത്തിയ ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യിൽ

google news
police
ബ​ത്തേ​രി: ഹോം​സ്‌​റ്റേ​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ജ​ന​ല്‍ ചി​ല്ലു​ക​ള്‍ അ​ടി​ച്ചു​ത​ക​ര്‍ക്കു​ക​യും മൊ​ബൈ​ല്‍ ഫോ​ണും വാ​ച്ചും ഷ​ര്‍ട്ടും ക​വ​രു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍.

വെ​ങ്ങ​പ്പ​ള​ളി, വൈ​ശാ​ലി വീ​ട്ടി​ല്‍ അ​ശ്വി​ന്‍ കു​മാ​ര്‍(21), തു​ര്‍ക്കി ചാ​ലി​പ്പ​ടി വീ​ട്ടി​ല്‍ ഷാ​ഹു​ല്‍ ഹ​മീ​ദ്(25) എ​ന്നി​വ​രെ​യാ​ണ് ബ​ത്തേ​രി എ​സ്.​ഐ കെ.​വി. ശ​ശി​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​വ​രെ ക​ല്‍പ​റ്റ​യി​ല്‍ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ണ്ട് പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്.

2023 സെ​പ്്റ്റം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നാ​ല് യു​വാ​ക്ക​ള്‍ രാ​ത്രി അ​തി​ക്ര​മി​ച്ചു ക​യ​റി പ​ഴു​പ്പ​ത്തൂ​രു​ള്ള സ്ഥാ​പ​ന​ത്തി​ന്റെ മു​ന്‍ ഭാ​ഗ​ത്തും പി​ന്‍ ഭാ​ഗ​ത്തു​മു​ള്ള ജ​ന​ല്‍ ചി​ല്ലു​ക​ള്‍ അ​ടി​ച്ചു​ത​ക​ര്‍ക്കു​ക​യും അ​ക​ത്ത് ക​യ​റി ബാ​ഗി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണും വാ​ച്ചും ഷ​ര്‍ട്ടും ക​വ​രു​ക​യും ചെ​യ്തു​വെ​ന്ന പൊ​ന്നാ​നി സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ടി.​ആ​ര്‍. ര​ജീ​ഷ്, കെ.​ബി. അ​ജി​ത്ത്, നി​യാ​ദ്, അ​നി​ത്കു​മാ​ര്‍, അ​ജ്മ​ല്‍ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags