എറണാകുളത്തെ ബാറിലെ വെടിവെപ്പ് ; പ്രതികളുടെ വാഹനം പൊലീസ് കണ്ടെത്തി

google news
police jeep

കൊച്ചി: കലൂര്‍ കടവന്ത്രയിലെ ബാറിലല്‍ വെടിവെപ്പ് നടത്തിയവരുടെ വാഹനം പൊലീസ് കണ്ടെത്തി. മൂവാറ്റുപുഴ മുടവൂരില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. പ്രതികള്‍ എത്തിയത് KL51B2194 നമ്പര്‍ ഫോര്‍ഡ് ഫിഗോ കാറികാറിലാണെന്നാണ് വിവരം. തിങ്കളാഴ്ച പുലര്‍ച്ചെ 12 മണിയോടെയാണ് ബാറില്‍ വെടിവെപ്പുണ്ടായത്. ബാര്‍ ജീവനക്കാരുമായുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് സൂചന.

സംഭവത്തില്‍ ബാറിലെ ജീവനക്കാരായ സുജിന്‍ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവര്‍ക്ക് വെടിയേറ്റിരുന്നു. ബാറിലെ മാനേജര്‍ക്ക് ക്രൂരമായി മര്‍ദനമേല്‍ക്കുകയും ചെയ്തു. എയര്‍ പിസ്റ്റളില്‍ നിന്നും വെടിയുതിര്‍ത്തതെന്നാണ്‌പൊലീസ് പറയുന്നത്.

അക്രമത്തിന് ശേഷം പ്രതികള്‍ കാറില്‍ കയറി കടന്നുകളയുകയായിരുന്നു. വെടിയേറ്റവരില്‍ ഒരാള്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Tags