ബാര്‍ കോഴ വിവാദം: കെട്ടിടഫണ്ടിലേക്കായി ഒരു ലക്ഷം രൂപ മാസങ്ങള്‍ക്ക് മുമ്പേ പിരിച്ചു

google news
animon

ബാര്‍ കോഴ വിവാദത്തില്‍ ബാര്‍ ഉടമകളുടെ വാദങ്ങള്‍ പൊളിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ടര ലക്ഷം ആവശ്യപ്പെട്ടത് കെട്ടിട ഫണ്ടിലേക്ക് എന്ന ബാര്‍ ഉടമകളുടെ വാദം പൊളിയുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കെട്ടിട ഫണ്ടിലേക്കായി ഒരു ലക്ഷം രൂപ മാസങ്ങള്‍ക്ക് മുമ്പേ പിരിച്ചതായും 472 ബാര്‍ ഉടമകള്‍ കെട്ടിട ഫണ്ടിലേക്ക് പണം നല്‍കിയതിന്റെയും പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.  

അതേ സമയം, ബാര്‍കോഴ വിവാദത്തില്‍ അന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പ് തുടരുന്നു. ബാര്‍കോഴ ഉയര്‍ത്തിയ ഓഡിയോ സന്ദേശമിട്ട അനി മോനില്‍ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. ഓഡിയോ സന്ദേശമിട്ട ഗ്രൂപ്പിലെ മറ്റു ബാറുടമകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അതിനു ശേഷം ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തും. 

Tags