ബാൻഡ്സ് ലീഗ് മത്സരത്തിൽ മലയാളി വിദ്യാർത്ഥി സ്റ്റേറ്റ് ചാമ്പ്യൻ
adithya krishna moorthi

മെല്‍ബണ്‍: വിക്ടോറിയ ബാന്‍ഡ്സ് ലീഗ് 2022 ജൂനിയര്‍ കിറ്റ് സ്റ്റേറ്റ് ചാമ്പ്യന്‍ ഷിപ്പ് മത്സരത്തില്‍ മലയാളിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഓസ്ട്രേലിയന്‍ ബാന്‍ഡ്സ് ലീഗ് സംസ്ഥാന അടിസ്ഥാനത്തില്‍ Methodist Ladies College നടത്തിയ മത്സരത്തിലാണ് വിദ്യാര്‍ത്ഥിയായ ആദിത്യ കൃഷ്ണ മൂര്‍ത്തി ചാമ്പ്യന്‍ ഷിപ്പ് നേടിയത്.

തിരുവനന്തപുരം സ്വദേശികളായ കൃഷ്ണമൂര്‍ത്തി വേണുഗോപാലിന്റെയും ജയശ്രീ ലീലയുടെയും മകനായ ആദിത്യ മൂന്ന് ഇംഗ്ലീഷ് ഷോട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Share this story