തിരുവല്ലയിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു ; ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ

An autorickshaw carrying school students lost control and fell into a ditch in Tiruvalla; Drunken driver in police custody
An autorickshaw carrying school students lost control and fell into a ditch in Tiruvalla; Drunken driver in police custody

തിരുവല്ല : തിരുവല്ലയിൽ നിരണത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡ് വക്കിലെ കുഴിയിലേക്ക് മറിഞ്ഞു. മദ്യ ലഹരിയിൽ ആയിരുന്ന ഓട്ടോ ഡ്രൈവറെ പുളിക്കീഴ് പോലീസ് കസ്റ്റഡിയിൽ എടുത്തു.

An autorickshaw carrying school students lost control and fell into a ditch in Tiruvalla; Drunken driver in police custody

ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന 5 വിദ്യാർഥികൾ നിസാരപരികളുടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് നാലുമണിയോടെ നിരണം വില്ലേജ് ഓഫീസിന് സമീപം ആയായിരുന്നു സംഭവം. കടപ്ര ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ നിരണം വെട്ടിയിൽ ലക്ഷ്മി വിലാസത്തിൽ അശോക് കുമാർ (48) ആണ് അറസ്റ്റിൽ ആയത്.

An autorickshaw carrying school students lost control and fell into a ditch in Tiruvalla; Drunken driver in police custody

വളഞ്ഞവട്ടം സ്റ്റെല്ലാ മേരീസ് സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. അപകട സ്ഥലത്തിന് സമീപം പെയിൻറിംഗ് നടത്തിയിരുന്ന യുവാക്കൾ ഓടിയെത്തി കുട്ടികളെ രക്ഷപ്പെടുത്തി. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ അശോക് കുമാറിനെതിരെ പോലീസ് കേസെടുത്തു.

Tags