പൊലീസിനെതിരെ അട്ടപ്പാടി മധുകൊലക്കേസിലെ പ്രതികൾ കോടതിയില്‍
madhu

പാലക്കാട് : പൊലീസിനെതിരെ അട്ടപ്പാടി മധുകൊലക്കേസിലെ പ്രതികൾ കോടതിയില്‍. പൊലീസ് മരുന്ന് നൽകിയില്ലെന്നാണ് പ്രതികളുടെ പരാതി. ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്നലെ കീഴടങ്ങിയതിന് പിന്നാലെ രാത്രി ഭക്ഷണത്തിൻ്റെ പണം ഇവര്‍ തന്നെയാണ് കൊടുത്തതെന്നും പ്രതികൾ കോടതിയെ അറിയിച്ചു. 

റിമാൻഡ് ചെയ്ത പ്രതികളുടെ മരുന്നും ഭക്ഷണവും സർക്കാർ നൽകണം എന്നാണ് പ്രതികളുടെ ആവശ്യം. ഹാൻഡ് കഫ് ആവശ്യമെങ്കിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും പ്രതികള്‍ ആവശ്യപ്പെട്ടു. പ്രതികളോട് മോശമായി പെരുമാറരുത് പൊലീസിന് കോടതി താക്കീത് നല്‍കി. പെരുമാറ്റം മോശമായാൽ നടപടി എടുക്കുമെന്നും പൊലീസിനോട് വിചാരണക്കോടതി താക്കീത് ചെയ്തു.

Share this story