വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം ; നാലു പേര്‍ അറസ്റ്റില്‍

arrest

വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ആലുവ നസ്രത്ത് റോഡില്‍ രാജേഷ് നിവാസില്‍ രാജേഷ് (കൊച്ചമ്മാവന്‍ രാജേഷ് 44 ), പൈപ്പ് ലൈന്‍ റോഡില്‍ മാധവപുരം കോളനിയ്ക്ക് സമീപം പീടിക പറമ്പില്‍ വീട്ടില്‍ ജ്യോതിഷ് (36), പൈപ്പ് ലൈന്‍ റോഡില്‍ മേയ്ക്കാട് വീട്ടില്‍ രഞ്ജിത്ത് (36), മാധവപുരം കോളനി ഭാഗത്ത് മെല്‍ബിന്‍ (43) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്എന്‍ പുരം ഭാഗത്തെ ജിതിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. 

ഞായറാഴ്ച വൈകിട്ട് വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമി സംഘം വീടിന്റെ വാതില്‍ വെട്ടി പൊളിക്കാന്‍ ശ്രമിച്ചു. ജനല്‍ച്ചില്ലുകള്‍ തല്ലി തകര്‍ത്തു. നാല് ഇരു ചക്ര വാഹനങ്ങള്‍ക്ക് കേടു വരുത്തി. വധ ഭീഷണി മുഴക്കുകയും ചെയ്തു. രാജേഷിന് ജിതിന്റെ അനുജനോടുള്ള മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്‍. രാജേഷ്, ജ്യോതിഷ്, രഞ്ജിത്ത് എന്നിവര്‍ നിരവധി കേസുകളിലെ പ്രതികളും ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമാണ്. 

Tags