മുഖ്യമന്ത്രിക്കുനേരെ നടന്ന ആക്രമണം : അറസ്റ്റിലായയാള്‍ പീഡനക്കേസിലും പ്രതി
ATTACK ON CM

കാക്കനാട് ഗവ. പ്രസിലെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ സോണി ജോർജ്‌ പനന്താനം പീഡനക്കേസിലും പ്രതി.

പതിനേഴുകാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച് സ്വർണാഭരണവും തട്ടിയെടുത്തകേസിൽ, പെൺകുട്ടിയുടെ കാമുകൻ അൽനാഫിക്കൊപ്പം സോണി ജോർജിനെയും പിടികൂടിയിരുന്നു. ഒന്നരവർഷം മുമ്പ്‌ നഗരൂർ പൊലീസാണ് പിടികൂടിയത്‌.

പെൺകുട്ടിയിൽനിന്ന്‌ തട്ടിയെടുത്ത സ്വർണവുമായി എത്തിയ യുവാവിന്‌ എറണാകുളത്ത്‌ സഹായം നൽകി. സ്വർണം പണയം വയ്‌‌ക്കാൻ സഹായിച്ചതും വാടകവീട് എടുത്തുനൽകി സംരക്ഷിച്ചതും സോണി ജോർജ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. തലസ്ഥാനത്ത്‌ പൊലീസ് വാഹനത്തിന്റെ ഗ്ലാസ് അടിച്ചുപൊളിച്ച കേസിലും പ്രതിയാണ് ഇയാൾ.


 

Share this story