പണം നല്‍കിയില്ല: വിരോധത്തില്‍ അച്ഛനെ മര്‍ദിച്ചു കൊന്നു; മകൻ അറസ്റ്റിൽ

google news
arrest1
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയ്ക്ക് പാവുമ്പാ ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ വച്ച് പ്രതി അച്ഛന്‍റെ പേരിലുള്ള സ്ഥലം വിറ്റു കിട്ടിയ പണത്തിൽ നിന്ന് ഓഹരി ആവശ്യപ്പെട്ടു

കൊല്ലം: കൊല്ലം ചവറ തെക്കുംഭാഗത്ത് പണം നല്‍കാത്തതിന്‍റെ വിരോധത്തില്‍ അച്ഛനെ മര്‍ദിച്ചു കൊന്ന മകൻ അറസ്റ്റിൽ.

കോയിവിള പാവുമ്പാ സ്വദേശി 37 വയസുള്ള മനോജ് കുമാറാണ് അറസ്റ്റിലായത്. മനോജ് കുമാര്‍ തന്‍റെ അച്ഛനായ അച്യുതനെയാണ് അടിച്ചു കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയ്ക്ക് പാവുമ്പാ ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ വച്ച് പ്രതി അച്ഛന്‍റെ പേരിലുള്ള സ്ഥലം വിറ്റു കിട്ടിയ പണത്തിൽ നിന്ന് ഓഹരി ആവശ്യപ്പെട്ടു.

പണം നല്‍കാത്തതിന്‍റെ പേരില്‍ രോഷാകുലനായ മനോജ് കുമാര്‍ അച്യുതനെ മര്‍ദിക്കുകയായിരുന്നു. പ്രകോപിതനായ ഇയാള്‍ അച്യുതനെ ഇടിച്ചും അടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Tags