ആസ്റ്റർ ഹോസ്പിറ്റൽസ് ഐഡിഎ കേരള യുമായി കൈകോർക്കുന്നു

google news
ssss

കോഴിക്കോട് : കേരളത്തിലെ എല്ലാ ആസ്റ്റർ ഹോസ്പിറ്റൽ യൂണിറ്റുകളും ഇന്ത്യൻ ഡെന്റൽ  അസോസിയേഷൻ കേരള ബ്രാഞ്ചും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ കേരളത്തിലെ  മുഴുവൻ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നിശ്ചിത ഇളവുകൾ ഉറപ്പുനൽകുന്ന ആസ്റ്റർ - ഐ ഡി എ പരിവാർ എന്ന പദ്ധതിയുടെ നടത്തിപ്പിനാണ് ധാരണ ആയത്.കൂടാതെ ഐഡിഎ അംഗങ്ങൾക്ക് എല്ലാം തന്നെ കേരളത്തിലെ ആസ്റ്റർ ഹോസ്പിറ്റൽ സഹായത്തോടെ  BLS ട്രെയിനിങ് നൽകാനും തീരുമാനമായി.

വയനാട് കൽപ്പറ്റയിൽ നടന്ന ഐ ഡി എ യുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ  ചടങ്ങിൽ കോഴിക്കോട് ആസ്റ്റര്‍ മിംസ് സി.ഒ.ഒ ലുക്മാൻ പൊന്‍മാടത്ത്, ഐഡിഎ കേരള സെക്രെട്ടറി ഡോ.ദീപു മാത്യു എന്നിവർ ചേർന്ന് ഒപ്പു വച്ചു.  ഐ ഡി എ കേരള പ്രസിഡന്റ് ഡോ.ടെറി തോമസ് ഇടത്തൊട്ടി അധ്യക്ഷത വഹിച്ചു.  ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ.ഗോപകുമാരൻ കർത്ത പരിപാടി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ വയനാട് ഐഡിഎ പ്രസിഡന്റ് ഡോ.ഷാനവാസ് പള്ളിയാൽ, ഡോ.ജോർജ് അബ്രഹാം, ഡോ.ഷാനി ജോർജ് എന്നിവർ സംസാരിച്ചു.

Tags