വി​ൽ​പ​ന​ക്കെ​ത്തി​ച്ച ലഹരിവസ്തുക്കളുമായി അ​സം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

police8

തൃ​ശൂ​ർ: വി​ൽ​പ​ന​ക്കെ​ത്തി​ച്ച ബ്രൗ​ൺ​ഷു​ഗ​റും ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന യു​വാ​വ് അ​റ​സ്റ്റി​ൽ. അ​സം സ്വ​ദേ​ശി മു​ക്സി​ദു​ൽ ആ​ലോ​മി​നെ​യാ​ണ് (26) ക​മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും വി​യ്യൂ​ർ പൊ​ലീ​സും ചേ​ർ​ന്ന് പെ​രി​ങ്ങാ​വ് ഗാ​ന്ധി ന​ഗ​റി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ൽ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു പ്ര​ദേ​ശം. പ​രി​ച​യ​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് പു​റ​മേ കൂ​ടു​ത​ലാ​യും ഹി​ന്ദി​ക്കാ​ർ ത​ന്നെ​യാ​ണ് ഇ​യാ​ളു​ടെ ഇ​ട​പാ​ടു​കാ​ർ. ക​ഴി​ഞ്ഞ​ദി​വ​സം മ​റ്റൊ​രു അ​സം സ്വ​ദേ​ശി​യെ ഇ​ളം​തു​രു​ത്തി​യി​ൽ കോ​ഴി​ക്ക​ട ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ വി​യ്യൂ​ർ എ​സ്.​ഐ കെ. ​വി​വേ​ക് നാ​രാ​യ​ണ​ൻ, ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡി​ലെ എ​സ്.​ഐ​മാ​രാ​യ എ​ൻ.​ജി സു​വ്ര​ത​കു​മാ​ർ, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി. ​മോ​ഹ​ൻ കു​മാ​ർ എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു.
 

Tags