തൃശ്ശൂരിൽ മയക്കുമരുന്നുമായി അസം സ്വദേശി പിടിയിൽ

google news
police
തൃ​ശൂ​ർ: അ​സം സ്വ​ദേ​ശി​യി​ൽ​നി​ന്ന് ബ്രൗ​ൺ ഷു​ഗ​റും ക​ഞ്ചാ​വും പി​ടി​കൂ​ടി. പെ​രി​ങ്ങാ​വ് ഭാ​ഗ​ത്ത് ല​ഹ​രി വി​ൽ​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​റ്റി പൊ​ലീ​സി​ന്‍റെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡി​ന്റെ സ​ഹാ​യ​ത്തോ​ടെ വി​യ്യൂ​ർ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി മു​ക്സി​ദു​ൾ അ​ലം (24) പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക്കെ​തി​രെ മു​മ്പും വി​യ്യൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​മാ​ന കേ​സു​ണ്ടാ​യി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ വി​യ്യൂ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​വി​വേ​ക് നാ​രാ​യ​ണ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​ബ്ര​ഹാം, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

സി​റ്റി പോ​ലീ​സ് ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​ൻ.​ജി സു​വ്ര​ത​കു​മാ​ർ, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി. ​രാ​ഗേ​ഷ്, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മോ​ഹ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ശ​ര​ത്ത്, സു​ജി​ത്ത്, വി​പി​ൻ, കെ.​വി. വി​മ​ൽ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags