അഷിതാ സ്മാരകപുരസ്‌കാരം; സാറ ജോസഫിന്

google news
sara joseph

കോഴിക്കോട്: അഷിതാ സ്മാരകസമിതിയുടെ അഷിതാ സ്മാരകപുരസ്‌കാരത്തിന്  സാറാ ജോസഫ് അർഹയായി . 25,000 രൂപയും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.അഷിതയുടെ ഓര്‍മദിനമായ 27-ന് വൈകീട്ട് അഞ്ചിന് അളകാപുരി ഓഡിറ്റോറിയത്തില്‍ കല്‍പ്പറ്റ നാരായണന്‍ പുരസ്‌കാരം സമര്‍പ്പിക്കും.

കവയിത്രി റോസ് മേരി, കഥാകാരന്മാരായ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, സന്തോഷ് ഏച്ചിക്കാനം, ബി. മുരളി എന്നിവരാണ് ജൂറി അംഗങ്ങള്‍.
സൗമ്യാ ചന്ദ്രശേഖരന്‍ (കഥ), സുരേന്ദ്രന്‍ ശ്രീമൂലനഗരം (ബാലസാഹിത്യം), ശ്യാം തറമേല്‍ (കവിത), രമണി വേണുഗോപാല്‍ (നോവല്‍), തെരേസ ടോം (ഓര്‍മക്കുറിപ്പ്) എന്നിവര്‍ക്കാണ് മറ്റ് പുരസ്‌കാരങ്ങള്‍.
അഷിതാസ്മാരക ബാലശ്രീപുരസ്‌കാരം ഓസ്റ്റിന്‍ അജിത്തിനും പ്രത്യേക ജൂറിപുരസ്‌കാരം സുജാ ഗോപാലനും (കവിത) നല്‍കും.

Tags