ഹൈസ്കൂൾ വിദ്യാർഥികൾക്ക് അഭിരുചി തിരിച്ചറിയാൻ പുതിയ പോർട്ടലുമായി അസാപ്

ASAP
ASAP

എട്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഭിരുചി തിരിച്ചറിയുവാനായി  അസാപ്പിന്റെ പുതിയ പോർട്ടൽ . എസിഇ (ആപ്റ്റിട്യൂട് ആന്‍ഡ് കോംപീറ്റന്‍സി ഇവാല്വേഷന്‍) എന്ന പേരിലാണ് പോർട്ടൽ. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരള രൂപകല്‍പ്പന ചെയ്ത അസാപ് എസിഇ പോര്‍ട്ടലിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിര്‍വഹിച്ചു.

വിമന്‍സ് കോളേജ് നടത്തുന്ന കോഗ്നിറ്റോപ്പിയ: മള്‍ട്ടി ഡിസിപ്ലിനറി അക്കാദമിക് ഫെസ്റ്റിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തത്. അസാപ് കേരളയുടെ ചെയര്‍പേഴ്സണ്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറായ ഡോ. ഉഷ ടൈറ്റസിന്റെ സാന്നിധ്യത്തില്‍ എംജിഎം സെന്‍ട്രല്‍ പബ്ലിക് സ്‌കൂളിന്റെയും ദി സ്‌കൂള്‍ ഓഫ് ഗുഡ് ഷെപ്പേര്‍ഡിന്റെയും പ്രിന്‍സിപ്പല്‍മാര്‍ക്ക് എസിഇ ടെസ്റ്റ് റിപ്പോര്‍ട്ട് കൈമാറിയാണ് മന്ത്രി പോര്‍ട്ടൽ ഉദ്ഘാടനം നിര്‍വഹിച്ചത്.

തിരുവനന്തപുരം എംഎല്‍എ അഡ്വ. ആന്റണി രാജു, വിമന്‍സ് കോളേജ് പ്രിന്‍സിപ്പലായ അനില ജെഎസ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് കെപി സുധീര്‍, കോളേജിയേറ്റ് എജുക്കേഷന്‍ ഡയറക്ടര്‍ സുധീര്‍ കെ, അഡീഷണല്‍ കോളേജിയേറ്റ് എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. സുനില്‍ ജോണ്‍ ജെ, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. രാഖി രവികുമാര്‍, കോളേജിയേറ്റ് എജുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജോയ് വി എസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Tags