പുതുതലമുറ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് അസാപ് കേരള

google news
asa

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി സഹകരിച്ച് അസാപ് കേരള പുതുതലമുറ കോഴ്സുകള്‍ സൗജന്യമായി പരിശീലിപ്പിക്കുന്നു. നിരവധി തൊഴില്‍ സാധ്യതകളുള്ള മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍, ഇ വി പവര്‍ ട്രെയിന്‍, ഗെയിം ഡെവലപ്പര്‍, ഡ്രോണ്‍ പൈലറ്റ്, ഹാന്‍ഡ്സ് ഓണ്‍ ട്രെയ്‌നിങ് ഇന്‍ ബിയോമെഡിക്കല്‍ എക്യുപ്‌മെന്റ്, ബേസിക് പ്രൊഫിഷന്‍സി ഇന്‍ ഇംഗ്ലീഷ് എന്നീ കോഴ്സുകളാണ് 100 ശതമാനം സ്‌കോളര്‍ഷിപ്പോടുകൂടി നല്‍കുന്നത്.

ബിപിഎല്‍ വിഭാഗങ്ങളിലെയും വാര്‍ഷികവരുമാനം 8 ലക്ഷം രൂപയില്‍ താഴെയുള്ള എപിഎല്‍ വിഭാഗങ്ങളിലെയും ആളുകള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭ്യമാകുക. അപേക്ഷകര്‍ക്ക് മെറിറ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കും. അസാപ് കേരളയുടെ www.asapkerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, 9495999601
 

Tags