ഓണ്‍ലൈന്‍ സൈബര്‍ സെക്യൂരിറ്റി കോഴ്‌സുമായി അസാപ് കേരള

google news
SAG

തിരുവനന്തപുരം: സൈബര്‍ സുരക്ഷാ രംഗത്ത് നൈപുണ്യമുള്ള പ്രൊഫഷണലുകളുടെ ഡിമാന്‍ഡ് കണക്കിലെടുത്ത് അസാപ് കേരള പുതിയ സൈബര്‍ സെക്യൂരിറ്റി കോഴ്‌സ് ആരംഭിച്ചു.  പൂര്‍ണമായും ഓണ്‍ലൈന്‍ ആയി നല്‍കുന്ന ഈ കോഴ്‌സ് സൈബര്‍ സെക്യൂരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടേയും വിദഗ്ധരുടേയും പിന്തുണയോടെയാണ് നല്‍കുന്നത്. ഈ രംഗത്ത് വിദഗ്ധരുടെ നേതൃത്വത്തിലായിരിക്കും ക്ലാസുകള്‍.

സൈബര്‍ സുരക്ഷാ രംഗത്ത് കരിയര്‍ തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പ്രൈവസി മേഖലയില്‍ താല്‍പ്പര്യമുള്ളവര്‍ക്കും അനുയോജ്യമായ രീതിയിലാണ് കോഴ്‌സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ രംഗത്തെ തുടക്കാര്‍ക്കും, മുന്‍പരിചയമില്ലാത്ത താല്‍പര്യമുള്ളവര്‍ക്കും ഈ കോഴ്‌സില്‍ പ്രവേശനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495999630 വെബ്സൈറ്റ്:  https://asapkerala.gov.in
 

Tags