നിറത്തിൻ്റെയും ജാതിയുടേയും പേരിൽ ഒരാൾ അധിക്ഷേപിക്കപ്പെടുമ്പോൾ കലയും സംസ്കാരവും മരിക്കുന്നു; വി ഡി സതീശൻ

google news
vd satheesan
മനുഷ്യത്വവും മാനവീകതയും കൂടി ചേരുന്നതാണ് കല

നർത്തകനായ ഡോക്ടർ ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ വിദ്വേഷ പരാമർശത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിറമല്ല കലയാണ് പ്രധാനം.

മനുഷ്യത്വവും മാനവീകതയും കൂടി ചേരുന്നതാണ് കല. നിറത്തിൻ്റെയും ജാതിയുടേയും പേരിൽ ഒരാൾ അധിക്ഷേപിക്കപ്പെടുമ്പോൾ കലയും സംസ്കാരവും മരിക്കുന്നുവെന്നാണ് വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചത്.

Tags