വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയ പതിനാലുകാരി ലൈംഗിക പീഡനത്തിനിരയായി ; പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ അമ്മയും രണ്ടാം ഭർത്താവും അറസ്റ്റിൽ

google news
A fourteen-year-old girl who was abducted with a promise of marriage was sexually assaulted; The girl's friend's mother and her second husband were arrested

വയനാട്: പനമരത്തുനിന്നു തട്ടിക്കൊണ്ടുപോയ പതിനാലുകാരി ലൈംഗിക പീഡനത്തിനിരയായെന്നു പോലീസ്.സംഭവത്തില്‍ പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ അമ്മയും അറസ്റ്റിലായി. പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ അമ്മ തങ്കമ്മ (28), രണ്ടാം ഭര്‍ത്താവ് വിനോദ് (29) എന്നിവരാണു പെണ്‍കുട്ടിയെ കൊണ്ടുപോയത്. പനമരം ടികെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരിയാണ് തങ്കമ്മ. 

കഴിഞ്ഞ ശനിയാഴ്ചയാണു പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്നു രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ചയാണു പെണ്‍കുട്ടിയെ തൃശൂരിലെ പാലപ്പെട്ടി വളവില്‍നിന്നു കണ്ടെത്തിയത്. വിവാഹ വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ കൊണ്ടുപോയതെന്നാണു വിവരം. 

പെണ്‍കുട്ടിയെ കണ്ടെത്തിയതിനു പിന്നാലെ വിനോദിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായെന്നു കണ്ടെത്തിയത്. പിന്നാലെ തങ്കമ്മയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

വിനോദിനെതിരെ ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനിലും പോക്‌സോ കേസുണ്ട്. തങ്കമ്മയും വിനോദും നാടോടികളായി പല സ്ഥലത്തും പോകാറുണ്ടെന്നാണു പോലീസിനു ലഭിക്കുന്ന വിവരം. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.
 

Tags