ഓ​യൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് നഗ്നതാ പ്രദർശനം ന​ട​ത്തി​യ രണ്ടുപേർ അറസ്റ്റിൽ

google news
police8

ഓ​യൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ കേ​സി​ൽ മ​ധ്യ​വ​യ​സ്​​ക​രാ​യ ര​ണ്ടു​പേ​രെ പൂ​യ​പ്പ​ള്ളി പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. പൂ​യ​പ്പ​ള്ളി ത​ച്ച​ക്കോ​ട് കൊ​ച്ചു​മേ​ല​തി​ൽ​വീ​ട്ടി​ൽ കെ.​എ​സ്. കോ​ശി (54), ത​ച്ച​ക്കോ​ട് ര​മ്യാ​ഭ​വ​നി​ൽ ര​വി (57) എ​ന്നി​വ​രെ​യാ​ണ് പൂ​യ​പ്പ​ള്ളി പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് നാ​ലോ​ടെ ടെ​റ​സി​ന് മു​ക​ളി​ൽ ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന തു​ണി​ക​ൾ എ​ടു​ക്കാ​ൻ പോ​യ പെ​ൺ​കു​ട്ടി​ക്കു​നേ​രെ മ​ദ്യ​ല​ഹ​രി​യി​ൽ കോ​ശി​യും സു​ഹൃ​ത്ത് ര​വി​യും ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച​താ​യാ​ണ്​​ കേ​സ്.

പൊ​ലീ​സി​ൽ പ​രാ​തി​ന​ൽ​കു​ക​യും പ്ര​തി​ക​ൾ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്​ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി പൊ​ലീ​സി​ന് കൈ​മാ​റു​ക​യും ചെ​യ്തു. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത പൊ​ലീ​സ്​ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പൂ​യ​പ്പ​ള്ളി സി.​ഐ ഷാ​ജി​മോ​ൻ, എ​സ്.​ഐ​മാ​രാ​യ ര​ജ​നീ​ഷ്, അ​നി​ൽ​കു​മാ​ർ, ച​ന്ദ്ര​കു​മാ​ർ, സ​ജി ജോ​ൺ, സി.​പി.​ഒ ബി​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ൻ​ഡ്​​ ചെ​യ്തു.
 

Tags