ക്ഷേത്ര മാതൃകയിൽ രൂപംമാറ്റിയ ഓട്ടോറിക്ഷയിൽ തീർത്ഥാടക സംഘം ; പിടികൂടി മോട്ടോർ വാഹനവകുപ്പ്

A group of pilgrims in an auto-rickshaw converted into a temple model; Motor vehicle department arrested
A group of pilgrims in an auto-rickshaw converted into a temple model; Motor vehicle department arrested

ശബരിമല : ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന രൂപമാറ്റം വരുത്തിയ ഓട്ടോറിക്ഷ മോട്ടോർ വാഹനവകുപ്പ് അധികൃതർ പിടികൂടി.

അടൂർ ഏഴംകുളം സ്വദേശി മനീഷും സുഹൃത്തുക്കളായ നാലംഗ സംഘവും സഞ്ചരിച്ച വാഹനമാണ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ളാഹയ്ക്ക് സമീപം ചെളിക്കുഴിയിൽ വെച്ചാണ് വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്.

വാഹനത്തിന്റെ പെർമിറ്റ്, ഫിറ്റ്നസ് ഉൾപ്പെടെ റദ്ദാക്കി. ഇവരിൽ നിന്ന് 5000 രൂപ പിഴയും ഈടാക്കി. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ കണ്ടെത്തി കോടതി നിർദ്ദേശപ്രകാരമുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

Tags