ഇ​ര​വി​പു​രത്ത് പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ ക​യ​റി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച പ്രതികൾ അറസ്റ്റിൽ

google news
terrorist arrest

ഇ​ര​വി​പു​രം: പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ ക​യ​റി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. താ​ന്നി കാ​രി​ത്താ​സ്​ ഗാ​ർ​ഡ​ൻ അ​ബി​ൻ എ​ന്ന അ​ഭി​ഷേ​ക് (24), താ​ന്നി ഫി​ഷ​ർ​മെ​ൻ കോ​ള​നി ജോ​ബി നി​വാ​സി​ൽ ജോ​ബി​ൻ ജോ​യ് (28), താ​ന്നി കാ​രി​ത്താ​സ്​ ഗാ​ർ​ഡ​ൻ ജ​യ്സ​ൺ (30), ഇ​ര​വി​പു​രം ശ​ര​വ​ണാ ന​ഗ​ർ 41 വി​പി​ൻ നി​വാ​സി​ൽ വി​വേ​ക് (31), വി​പി​ൻ (33) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 11ഓ​ടെ ഇ​ര​വി​പു​രം പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​സ​മീ​പ​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ബാ​റി​ൽ സം​ഘ​ർ​ഷം ന​ട​ക്കു​ന്ന​താ​യി പൊ​ലീ​സി​ന്​ വി​വ​രം ല​ഭി​ച്ചി​രു​ന്നു. അ​വി​ടെ​യെ​ത്തി​യ പൊ​ലീ​സ്​ സം​ഘം ബാ​റി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ​യും കൂ​ട്ട​രെ​യും അ​വി​ടെ നി​ന്ന്​ പ​റ​ഞ്ഞ​യ​ച്ചു. ഈ ​വി​രോ​ധ​ത്താ​ൽ പ്ര​തി​ക​ളു​ൾ​പ്പെ​ട്ട അ​ക്ര​മി​സം​ഘം രാ​ത്രി 11.30ഓ​ടെ ഇ​ര​വി​പു​രം പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ലെ​ത്തി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ​ഭ്യം വി​ളി​ച്ച്​ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ്​ കേ​സ്.

ആ​ക്ര​മ​ണ​ത്തി​ൽ സ്റ്റേ​ഷ​നി​ലെ ജി.​ഡി ചാ​ർ​ജ്​ വ​ഹി​ച്ചി​രു​ന്ന എ.​എ​സ്.​ഐ പ്ര​സ​ന്ന​ന്​ ഇ​ട​ത്​ കൈ​യി​ൽ പ​രി​ക്കേ​റ്റ​താ​യി പൊ​ലീ​സ്​ പ​റ​യു​ന്നു. പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് ത​ട​സ്സം സൃ​ഷ്​​ടി​ച്ച് അ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​താ​യാ​ണ്​ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​ര​വി​പു​രം പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags