കു​ടും​ബപ്രശ്നം ; വീ​ടി​ന് തീ​യി​ട്ട മ​ധ്യ​വ​യ​സ്‌​ക​ന്‍ പി​ടി​യി​ല്‍

google news
The young man's head caught fire while repairing a car in Malappuram

മീ​ന​ങ്ങാ​ടി: കു​ടും​ബ​പ്ര​ശ്‌​ന​ത്തെ​ത്തു​ട​ര്‍ന്ന് വീ​ടി​ന് തീ​യി​ട്ട മ​ധ്യ​വ​യ​സ്‌​ക​ന്‍ പി​ടി​യി​ല്‍. മു​ട്ടി​ല്‍, വാ​ഴ​വ​റ്റ, ചി​റ​ക്ക​ട​വി​ല്‍ വീ​ട്ടി​ല്‍ തോ​മ​സ് ഷാ​ജി​യെ​യാ​ണ് (55) മീ​ന​ങ്ങാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഏ​ഴി​ന് വൈ​കീ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ഭാ​ര്യ​യു​മാ​യു​ള്ള വ​ഴ​ക്കി​നെ​തു​ട​ര്‍ന്ന് ഭാ​ര്യ​യെ​യും മ​ക​ളെ​യും വീ​ട്ടി​ല്‍നി​ന്ന് പു​റ​ത്താ​ക്കി ക​ല്ലു​പാ​ടി​യി​ലെ വീ​ടി​നാ​ണ് ഇ​യാ​ള്‍ തീ​യി​ട്ട​ത്. എ​സ്.​ഐ​മാ​രാ​യ ദി​നേ​ശ​ന്‍, വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags