എറണാകുളത്ത് 81 കു​പ്പി ഹെ​റോ​യി​നു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പിടിയിൽ

dsg

 എറണാകുളം : ഹെ​റോ​യി​നു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യി. അ​സം നാ​ഗോ​ൺ ദു​പ്പാ​ഗു​രി പ​ത്താ​ർ സ്വ​ദേ​ശി അ​ത്താ​ബു​ർ റ​ഹ്‌​മാ​നെ​യാ​ണ് (28) പെ​രു​മ്പാ​വൂ​ർ എ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും കു​റു​പ്പം​പ​ടി പൊ​ലീ​സും ചേ​ർ​ന്ന് ഓ​പ്പ​റേ​ഷ​ൻ ക്ലീ​ൻ പെ​രു​മ്പാ​വൂ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്. 81 കു​പ്പി ഹെ​റോ​യി​ൻ ക​ണ്ടെ​ടു​ത്തു. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പു​ല്ലു​വ​ഴി​യി​ൽ ഇ​യാ​ൾ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന മു​റി​യി​ൽ നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. പൊ​ലീ​സ് ആ​വ​ശ്യ​ക്കാ​രെ​ന്ന രീ​തി​യി​ലാ​ണ് ഇ​യാ​ളെ സ​മീ​പി​ച്ച​ത്. പൊ​ലീ​സാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​പ്പോ​ൾ പ്ര​തി ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടാ​നും ശ്ര​മി​ച്ചു. അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ത​ദ്ദേ​ശീ​യ​ർ​ക്കു​മാ​ണ് വി​ൽ​പ്പ​ന.

ഇ​ട​നി​ല​ക്കാ​ർ വ​ഴി​യും ക​ച്ച​വ​ട​മു​ണ്ട്. ഉ​പ​യോ​ഗി​ച്ച​വ​രും, ഇ​ട​നി​ല​ക്കാ​രും പൊ​ലീ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഹോ​ട്ട​ൽ​ത്തൊ​ഴി​ലാ​ളി​യെ​ന്ന വ്യാ​ജേ​നെ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്.
 

Tags