വയനാട് അമ്പലവയൽ കൂട്ടബലാസംഗകേസിൽ പ്രധാന പ്രതികൾ പിടിയിൽ
arrested in Wayanad Ambalavayal gang rape case

കൽപ്പറ്റ:അമ്പലവയൽ കൂട്ടബലാസംഗകേസിൽ പ്രധാന പ്രതികൾ പിടിയിൽ.മൂന്ന് പേരാണ് പിടിയിലായത്. കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ആഷിക് (30),റയീസ് (31) ഉള്ളൂർ സ്വദേശി ലെനിൻ (35),എന്നിവരാണ് പിടിയിലായത്. റിസോർട്ടിൽ ഇന്ന് തെളിവെടുപ്പ് നടത്തും.കഴിഞ്ഞ മാസം 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിസോർട്ടിൽ കർണാടക യുവതിയെ സംഘം ചേർന്ന് പീഡിപ്പിച്ചുവെന്നാണ് കേസ്.

റിസോർട്ടിൽ അതിക്രമിച്ചെത്തിയ അഞ്ചംഗ സംഘം യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി.സുൽത്താൻ ബത്തേരി ഡിവൈ എസ് പി അബ്ദുൾ ഷെരീഫ്, ഇൻസ്പെക്ടർ മുരുകൻ, പടിഞ്ഞാറത്തറ എസ്.ഐ. ഇ.കെ. അബൂബക്കർ , അമ്പലവയൽ എസ്.ഐ. ഷോബിൻ എന്നിവരുടെ  നേതൃത്വത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി.  കർണാടകയിൽ നിന്ന് യുവതിയെ ജോലിക്ക് കൊണ്ടുവന്ന റിസോർട്ട് ഉടമകളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
 

Share this story