ഗാനമേളക്കിടെ ഗായികയെ ആക്രമിച്ച കേസ്: പ്രതി പിടിയില്‍

arrest

കായംകുളം: വിവാഹ റിസപ്ഷനോടനുബന്ധിച്ചുള്ള ഗാനമേളക്കിടെ ഗായികയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ കായംകുളം മികാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സല്‍ക്കാരത്തോടനുബന്ധിച്ച് നടന്ന സംഗീത പരിപാടിക്കിടെ സ്റ്റേജില്‍ കയറി പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയും പാട്ടുപാടി കൊണ്ടിരുന്ന എറണാകളം സ്വദേശിയുടെ  ഭാര്യയും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.

യുവതി ധരിച്ചിരുന്ന ടോപ്പ് വലിച്ചു കീറി വിവസ്ത്രയാക്കുകയും ചെയ്ത കേസില്‍ പ്രതിയായ കായംകുളം വില്ലേജില്‍ കായംകുളം മുറിയില്‍ കൃഷണ കൃപ പുതിയിടം വീട്ടില്‍ പ്രകാശ് മകന്‍ ദേവനാരായണന്‍ (29) ആണ് പൊലീസിന്റെ പിടിയിലായത്. ഓഡിറ്റോറിയത്തില്‍ നിന്ന് പുറത്തേക്ക് പോയി രക്ഷപ്പെട്ട പ്രതിയെ മികാസ് കണ്‍വെന്‍ഷന്‍ സെന്ററിന് സമീപം റോഡില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കായംകുളം ഡിവൈഎസ്പി. അലക്‌സ് ബേബിയുടെ മേല്‍നോട്ടത്തില്‍ സിഐ മുഹമ്മദ് ഷാഫി, എസ്‌ഐമാരായ ഉദയകുമാര്‍, ഷാഹിന, പൊലീസുകാരായ ബിനുമോന്‍ , കണ്ണന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

Share this story