അര്‍ജുന്റെ കുടുംബത്തെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവം ; പൊലീസ് കേസെടുത്തു
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ചേവായൂര്‍ പൊലീസാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
മലയാളി ലൈഫ് എന്ന യൂട്യൂബ് ചാനലിനെതിരെയും നമ്മുടെ ന്യൂസ് എന്ന ഫേസ് ബുക്ക് പേജിനെതിരെയുമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ചേവായൂര്‍ സി ഐ അറിയിച്ചു.
അര്‍ജുന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് സഹകരണബാങ്കില്‍ ജോലിനല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. കോഴിക്കോട് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലാണ് നിയമനം നടത്തിയത്. സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പാക്കാന്‍ നിയമത്തില്‍ ഇളവുനല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം എടുത്തുതെന്ന് മന്ത്രി വി.എന്‍. വാസവന്‍ ഫേയ്‌സ് ബുക്കില്‍ കുറിച്ചു. സാധാരണക്കാര്‍ക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയെന്നും മന്ത്രി വ്യക്തമാക്കി.