രാജ്യത്തെ തന്നെ മികച്ചതും പ്രൗഢമായ നിയമസഭയാണ് കേരളത്തിലേതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ
May 22, 2023, 13:27 IST

രാജ്യത്തെ തന്നെ മികച്ചതും പ്രൗഢമായ നിയമസഭയാണ് കേരളത്തിലേതെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് കേരള നിയമസഭ. ഈ ശ്രീകോവിലിന്റെ പവിത്രത ഉയര്‍ത്തി പിടിച്ചവരാണ് സാമാജികര്‍ എന്നതില്‍ അഭിമാനിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമൂഹിക, രാഷ്ട്രീയ, ജനജീവിതത്തിന്റെ അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ നിയമങ്ങള്‍ കേരള നിയമസഭ പാസാക്കി. ഇതില്‍ പല നിയമങ്ങളും വലിയ ചലനങ്ങള്‍ ഉണ്ടാക്കി.കേരള നിയമസഭ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗവർണർ.