ആറളം ഫാമിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന ബുള്ളറ്റ് ചവുട്ടി തകർത്തു ; യാത്രക്കാർ ഓടിരക്ഷപ്പെട്ടു ​​​​​​​

google news
sss

ഇരിട്ടി:ആറളം ഫാം പ്രദേശത്ത്  വീണ്ടും കാട്ടാനയുടെ അക്രമം. ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്നവര്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. ഇവര്‍ വാഹന മുപേക്ഷിച്ച് ഓടി രക്ഷപ്പെട്ട ഉടനെ ആന ഇവര്‍ സഞ്ചരിച്ച ബുള്ളറ്റ് തകര്‍ത്തു. ഞായറാഴ്ച വൈകുന്നേരം  അഞ്ചു മണിക്ക് ആറളം കാര്‍ഷിക ഫാമിലെ രണ്ടാം ബ്ലോക്കിലെ കൃഷിയിടത്തില്‍ നിന്നും ബുള്ളറ്റില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന  കീഴ്പ്പള്ളി വട്ടപ്പറമ്പ് സ്വദേശി സാദത്ത്, പന്ത്രണ്ടാം ബ്ലോക്കിലെ താമസക്കാരനായ സുകേഷ് എന്നിവരാണ്  കാട്ടാനയുടെ മുന്നില്‍ പെട്ടത്.  

ചിഹ്നം വിളിച്ചു ഓടിവന്ന  കാട്ടാന ഇവരുടെ ബുള്ളറ്റിന് നേരെ തിരിയുകയായിരുന്നു. ഇരുവരും ബുള്ളറ്റില്‍ നിന്നും ഇറങ്ങി ഓടി കാട്ടാനയുടെ ആക്രമത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. രണ്ടാഴ്ച മുന്‍പ് പുനരധിവാസ മേഖലയിലെ താമസക്കാരനായ വൈഷ്ണവിനെ കാട്ടാന ആക്രമിച്ച സ്ഥലത്തിന് സമീപത്ത് വച്ച് തന്നെയാണ് ഇവര്‍ക്ക് നേരെയും ആനയുടെ ആക്രമണമുണ്ടായത്.  ആറളം ഫാമിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വനപാലകർ കാട്ടാനയെ വനത്തിലേക്ക് തുരത്തി വരികയാണ്. ഇതിനിടെയിൽ കഴിഞ്ഞ ദിവസം വനപാലകർ സഞ്ചരിച്ച ജീപ്പിന് നേരെയും കാട്ടാന ആക്രമിക്കുന്നതിനായി കുതിച്ചു എത്തിയിരുന്നു തലനാരിഴയ്ക്കാണ് ഇവർ ജീവൻ കൊണ്ടു രക്ഷപ്പെട്ടത്.

Tags