എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബി.­ടെക് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു
exam

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബി.­ടെക്. പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 50.47 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 25,851 വിദ്യാർഥികളിൽ 13,025 പേരും വിജയിച്ചു. സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ ലോക്കറിൽ വിതരണം ചെയ്തുതുടങ്ങിയതായും വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ അറിയിച്ചു.

ഗവൺമെന്റ് (65.18), ഗവൺമെന്റ് എയ്ഡഡ് (69.34), ഗവൺമെന്റ് നിയന്ത്രിത സ്വാശ്രയ (53.87), സ്വകാര്യ സ്വാശ്രയ കോളേജുകൾ (44.40) എന്നിങ്ങനെയാണ് വിജയശതമാനം. കംപ്യൂട്ടർ സയൻസിലാണ് ഉയർന്ന വിജയശതമാനം (50.39), ഇലക്‌ട്രോണിക്സ് (49.09), ഇലക്‌ട്രിക്കൽ (38.83), സിവിൽ (50.01), മെക്കാനിക്കൽ (36.55) എന്നിങ്ങനെയാണ് മറ്റു ശാഖകളിലെ വിജയം.

വിജയിച്ച 13,025 പേരിൽ 1321 വിദ്യാർഥികൾ ബി.ടെക്. ഓണേഴ്സ്‌ ബിരുദത്തിന് അർഹരായി. പ്രോ-വൈസ് ചാൻസലർ ഡോ. എസ്. അയൂബ്, സിൻഡിക്കേറ്റ് പരീക്ഷ സമിതി കൺവീനർ ഡോ. സി. സതീഷ് കുമാർ, പരീക്ഷാ കൺട്രോളർ ഡോ. എസ്. ആനന്ദ രശ്മി എന്നിവരും പത്രസമ്മേളനത്തിൽ സംസാരിച്ചു.

Share this story