'വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് ആരാധനയെ ബാധിക്കും' ; തീയതി മാറ്റി നിശ്ചയിക്കണമെന്ന് എ പി സമസ്ത

google news
election

മലപ്പുറം: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി മാറ്റി നിശ്ചയിക്കണമെന്ന ആവശ്യവുമായി എ പി സമസ്ത രംഗത്ത്. കേരളത്തില്‍ വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഏപ്രില്‍ 26 വെള്ളിയാഴ്ചയായതിനാൽ ഇസ്ലാം മതവിശ്വാസികളുടെ ആരാധനയെ ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി എസ്‌വൈഎസ് ജനറല്‍ സെക്രട്ടറി ഡോ മുഹമ്മദ് അബ്ദുല്‍ ഹക്കീം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് അയച്ചു.

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റി നിശ്ചയിക്കണമെന്നാണ് എ പി സമസ്ത വിഭാഗത്തിന്റെ ആവശ്യം. വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് ഇസ്ലാം മതവിശ്വാസികളുടെ ആരാധനയെ ബാധിക്കും. കൃത്യമായ വോട്ടിങ് രേഖപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പ് ചുമതലയുള്ളവര്‍ക്ക് ജോലി നിര്‍വഹിക്കാനും പ്രായസങ്ങളുണ്ടാകും. തിരഞ്ഞെടുപ്പ് എല്ലാ സംസ്‌കാരങ്ങളെയും ആചാരങ്ങളെയും ഉള്‍കൊള്ളാന്‍ പ്രാപ്തമായിരിക്കണമെന്നും എ പി സമസ്ത പറഞ്ഞു.