അന്‍വര്‍ ഉന്നയിച്ചത് ഗൗരവകരമായ കാര്യങ്ങള്‍ ; ചന്ദ്രശേഖരനും ഇതൊക്കെയാണ് പറഞ്ഞിരുന്നതെന്ന് കെ കെ രമ

kk rema
kk rema

വളരെ ഗൗരവകരമായ കാര്യങ്ങളാണ് പി വി അന്‍വര്‍ എംഎല്‍എ ഇതുവരെ ഉന്നയിച്ചിരിക്കുന്നതെന്ന് കെ കെ രമ എംഎല്‍എ. ഇതേ കാര്യങ്ങള്‍ തന്നെയാണ് വര്‍ഷങ്ങളായി താനും ആര്‍എംപിയും പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും രമ വ്യക്തമാക്കി.


കാര്യമില്ലാതെ ഒരു ഭരണപക്ഷ എംഎല്‍എ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കില്ല. ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം വേണമെന്നും രമ പറഞ്ഞു. 
ചന്ദ്രശേഖരനും ഇതൊക്കെ തന്നെയാണ് പറഞ്ഞിരുന്നത്. അതേസമയം പി വി അന്‍വര്‍ ആര്‍എംപിയില്‍ ചേരുന്നുവെന്ന അഭ്യൂഹം ശരിയല്ലെന്നും രമ പറഞ്ഞു.
 

Tags