ദുബായിയിൽ നിന്നും അൻവറെ കണ്ടിട്ടില്ല :അൻവർ വലതുപക്ഷത്തിൻ്റെ നാവായി മാറിയെന്ന് പി. ജയരാജൻ

P jayarajan
P jayarajan

ണ്ണൂർ പാട്യത്തെ വീട്ടിൽമാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു

കണ്ണൂർ: താൻ ദുബായിയിൽ പോയ സമയത്ത് പി.വി അൻവറെ കണ്ടിട്ടില്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ കണ്ണൂർ പാട്യത്തെ വീട്ടിൽമാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചില പ്രവാസി സാംസ്കാരിക സംഘടനകളുടെ പരിപാടിയിലാണ് താൻ പങ്കെടുത്തത്. ചില വ്യവസായ സംരഭകരും മറ്റു മറ്റു ചിലപാർട്ടി നേതാക്കളും അവിടെയുണ്ടായിരുന്നു.

 എന്നാൽ ദുബായിയിൽ നടന്ന പരിപാടികളിൽ  അവിടെയൊന്നും അൻവറിനെ കണ്ടിട്ടില്ല. ദുബായിയിൽ നിന്നുംഏതു മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗവുമായാണ് കൂടിക്കാഴ്ച്ച നടത്തിയതെന്ന് നിങ്ങൾ അദ്ദേഹത്തോട് തന്നെ ചോദിക്കണം ആരാണെങ്കിലും പേര് പറയാമല്ലോയെന്നും ജയരാജൻ പറഞ്ഞു. അൻവറിൻ്റെത് ഗുരുതരമായ വഴി തെറ്റലാണ്. അൻവർ വലതുപക്ഷത്തിൻ്റെ നാവായി മാറിയിരിക്കുന്നു.

 ആർ.എസ്.എസിനെ സഹായിക്കുന്ന രീതിയിലാണ് അൻവറിൻ്റെ പ്രതികരണങ്ങൾ പുറത്തുവരുന്നത്. ഈക്കാര്യത്തിൽ ഗുഡാലാചനയുണ്ടോയെന്ന കാര്യം സംശയിക്കുന്നുണ്ട്. അൻവർ എ.ഡി.ജി.പി എം. ആർ അജിത്ത് കുമാറിനെതിരെ ഉന്നയിച്ച രണ്ട് ആരോപണങ്ങളിലും സർക്കാർ അന്വേഷണം നടക്കുന്നുണ്ട്. ഒന്ന് അഴിമതി ആരോപണവും മറ്റേത് ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതുമാണ്. രണ്ടു വിഷയങ്ങളിലും ഡി.ജി.പിയും വിജിലൻസും അന്വേഷണം നടത്തിവരികയാണ് എന്നാൽ ഇതിൽ അന്വേഷണ റിപ്പോർട്ട് വരാൻ കാത്തു നിൽക്കാൻ അൻവർ തയ്യാറല്ലെ. വീണ്ടും വാർത്താ സമ്മേളനങ്ങൾ വിളിച്ചു ചേർത്ത് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി.പി.ശശിക്കെതിരെ യാതൊരു തെളിവുമില്ലാതെയാണ് അൻവർആരോപണം ഉന്നയിക്കുന്നത്. കോടിയേരിയുടെ ശവസംസ്കാര ചടങ്ങുകൾ എങ്ങനെ നടത്തണമെന്നത് പാർട്ടി നേതൃത്വം കൂട്ടായി എടുത്ത തീരുമാനമാണ്. വരുന്ന ഒക്ടോബർ ഒന്നിന് കോടിയേരി യുടെ ഒന്നാം ചരമവാർഷികം ആചരിക്കുകയാണ്. ഒരു വർഷത്തിന് ശേഷം അൻവർ ഇത്തരം ആരോപണങ്ങൾ എന്തിനാണ്ഉന്നയിക്കുന്നത് എന്തിനാണെന്നും പി.ജയരാജൻ ചോദിച്ചു. 

ഇത്തരം കാര്യങ്ങൾ പറയാൻ അനുഭാവി മാത്രമായഅൻവറിന് അവകാശമില്ല. വലതുപക്ഷത്തിനെതിരെ പോരാടുന്ന പാർട്ടിക്കെതിരെ അൻവർ നടത്തുന്ന വിമർശനങ്ങൾ രാഷ്ട്രീയ എതിരാളികളെ സഹായിക്കാനാണ്. ഇതിൽ ഒരു പാർട്ടി നേതാവിൻ്റെയോ പ്രവർത്തകൻ്റെയോ പിൻതുണ അൻവറിനില്ലെന്നും ജയരാജൻ വ്യക്തമാക്കി.

Tags