പുരസ്‌കാര നിറവിൽ വീണ്ടും ആന്തൂർ : 2024 ലെ മലിനീകരണ നിയന്ത്രണ അവാർഡ് ആന്തൂർ നഗരസഭയ്ക്ക്

2024 Pollution Control Award to Antur Municipal Corporation

തളിപ്പറമ്പ: ആന്തൂർ നഗരസഭയ്ക്ക് വീണ്ടും പുരസ്കാരം,  മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും അവ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്ന ൽകി വരുന്ന അവാർഡിൽ നഗരസഭാ വിഭാഗത്തിലാണ് ആന്തൂർ നഗരസഭ ഒന്നാം സ്ഥാനത്തിന് അർഹമായത്. പെരിന്തൽമണ്ണ രണ്ടും മട്ടന്നൂർ മുന്നും സ്ഥാനങ്ങൾ നേടി. 

കാര്യക്ഷമമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ കഴിഞ്ഞ വർഷം സ്തുത്യർഹമായ മികവ് പുലർത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ, സ്വകാര്യ ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ, റീസൈക്ലിംഗ് യൂണിറ്റുകൾ എന്നീ വിഭാഗങ്ങളെയാണ് ഈ വർഷത്തെ അവാർഡിനായി പരിഗണിച്ചത്. 

ജല-വായു മലിനീകരണ നിയന്ത്രണത്തിൽ കഴിഞ്ഞവർഷം കൈവരിച്ച നേട്ടങ്ങൾ, ഊർജ്ജ സംരക്ഷണത്തിനും ജല സംരക്ഷണത്തിനും നടപ്പിലാക്കിയ പദ്ധതികൾ, പരിസ്ഥിതി സംരക്ഷണത്തിൽ കൈവരിച്ച നേട്ടങ്ങൾ, സാമൂഹിക പ്രതിബദ്ധതയോടെ നടപ്പിലാക്കിയ പൊതുജനോപകാരപ്രദമായ പദ്ധതികൾ തുടങ്ങിയവയാണ് അവാർഡ് നിർണ്ണയത്തിൽ പരിഗണിച്ച വിഷയങ്ങൾ.

ഹരിതവൽക്കരണത്തിന്റെ ഭാഗമായി മാങ്ങാട്ട് പറമ്പ് കെ.എ.പി ക്യാമ്പ് , അമ്മയും കുഞ്ഞും ആശുപത്രി, കണ്ണൂർ എഞ്ചിനീയറിങ്ങ് കോളേജ് , പൂവുത്തും ചാൽ ശ്മശാനം, എ.കെ.ജി ഐലൻഡ് എന്നിവിടങ്ങളിൽ 10,000 ഫലവൃക്ഷ തൈകൾ നടുകയും സംരക്ഷിക്കുകയും ചെയ്തതും കടമ്പേരിയിൽ 0.88 സെൻറ് സ്ഥലം വിലക്ക് വാങ്ങി മാലിന്യ സംസ്ക്കരണ പ്ലാൻറ്റ് സ്ഥാപിച്ചതും മാങ്ങാട്ട് പറമ്പ്" ശാന്തി തീരം" വാതക ക്രെമി സ്റ്റോറിയം സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചതും നഗരസഭയിലെ എല്ലാ വീടുകളിൽ നിന്നും ഖരമാലിന്യ ശേഖരിച്ച് സംസ്ക്കരിച്ച് കയറ്റിഅയക്കുന്നതും 2 കോടിയിൽപ്പരം രൂപ ചിലവഴിച്ച് തളിയിൽ കുഞ്ഞ് കുളം, കടമ്പേരി ബക്കളം കുളം നവീകരിച്ചതും നഗര പരിധിയിലെ എല്ലാ പൊതു കിണറുകളും നവീകരിച്ച് കുടിവെള്ളം സംരക്ഷണ പ്രവർത്തനം നടത്തിയതുമാണ് ആന്തൂർ നഗരസഭയെ നേട്ടത്തിന് അർഹമാക്കിയ പ്രധാന പദ്ധതികൾ. 

ജൂൺ 11 ന് വൈകുന്നേരം 5 മണിക്ക് വെള്ളാറിലെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റസ് വില്ലേജിൽ ചേരുന്ന പൊതുയോഗത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും

Tags