തൃശൂർ ഡിസിസി ഓഫീസിനുമുമ്പിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും പോസ്റ്റർ

poster

തൃശൂർ: ഡിസിസി ഓഫീസിനുമുമ്പിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും പോസ്റ്റർ. അനിൽ അക്കര, എംപി വിൻസെന്റ്, ജോസ് വള്ളൂർ തുടങ്ങിയ ജില്ലാ നേതാക്കൾക്കെതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപെട്ടത്. ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാണ് പോസ്റ്ററിൽ ആവശ്യപ്പെടുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് കോൺഗ്രസ് ബ്രിഗേഡ് എന്ന പേരിൽ തൃശൂർ ഡിസിസിക്ക് മുന്നിൽ പോസ്റ്റർ പ്രത്യക്ഷപ്പെടുന്നത്. 

അനിൽ അക്കര ബിജെപിയിൽ നിന്ന് പണം വാങ്ങിയെന്നാണ് പോസ്റ്ററിൽ ആരോപിക്കുന്നത്. കെ മുരളീധരന്റെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും അനിൽ അക്കര മുക്കി. പണം വാങ്ങി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച എം പി വിൽസെന്റ് ഒറ്റുകാരൻ തുടങ്ങിയ വിമർശനങ്ങളും പോസ്റ്ററിൽ ഉണ്ട്. 

ടി.എൻ പ്രതാപനും തൃശൂർ ഡിസിസി പ്രസിഡന്റിനുമെതിരെ പോസ്റ്ററുകളും വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രതാപന് ഇനി വാർഡിൽ പോലും സീറ്റില്ല, ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ രാജി വെക്കണമെന്നായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്.

Tags