അങ്കമാലിയിൽ സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം
Apr 2, 2025, 19:06 IST


ചെങ്ങമനാട്: അങ്കമാലിയിൽ സ്കൂട്ടറിന് പിറകിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികൻ ദീപക്കാണ് (30) അപകടത്തിൽ മരിച്ചത്. അങ്കമാലി അത്താണി-കാരയ്ക്കാട്ടുകുന്ന് റോഡിൽ പുക്കൈത ഭാഗത്താണ് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ അപകടം ഉണ്ടായത്.
അതേസമയം അത്താണിഭാഗത്തേക്ക് വരികയായിരുന്ന കാർ മുന്നിൽ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണ ദീപകിനെ ദേശം സി.എ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.