അനീഷ്യയുടെ മരണം: മാതാപിതാക്കളുടെ നിവേദനം പ്രധാനമന്ത്രി മോദിക്ക് നേരിട്ട് നല്‍കാന്‍ അവസരം ഒരുക്കുമെന്ന് കൃഷ്ണകുമാര്‍

google news
krishnakumar

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എപിപി അനീഷ്യയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ നിവേദനം നരേന്ദ്രമോദിക്ക് നേരിട്ട് നല്‍കാന്‍ അവസരം ഒരുക്കുമെന്ന് കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ . ഒരാള്‍ക്കും അനീഷ്യയുടെ അനുഭവം ഉണ്ടാകരുത്. ഇതിനായി മാതാപിതാക്കളുടെ നിവേദനം നേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കാനുള്ള അവസരം ഒരുക്കും. കൊല്ലത്ത് നരേന്ദ്രമോദി എത്തുമ്പോഴാണ് ഈ അവസരം ഉണ്ടാവുകയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് സ്ഥാനാര്‍ഥി അനീഷ്യയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്.

ഇന്നലെ മുതലായിരുന്നു കൊല്ലത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ഓരോ പ്രവര്‍ത്തകനെയും നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുകയാണ് ലക്ഷ്യം. ജനുവരി 21നായിരുന്നു കൊല്ലം പരവൂര്‍ കോടതിയിലെ എപിപി അനീഷ്യ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന ക്രൈംബ്രാഞ്ച് കേസില്‍ ആത്മഹത്യ പ്രേരണ കുറ്റം ചേര്‍ത്തുവെങ്കിലും കുറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നാണ് അനീഷ്യയുടെ കുടുംബം പറയുന്നത്.

Tags