മൃഗസംരക്ഷണ വകുപ്പില്‍ ജോലി ചെയ്യാം; കരാർ നിയമനം നടത്തുന്നു

job vaccancy

കേരള സംസ്ഥാന മൃഗസംരക്ഷണവകുപ്പിൽ താത്കാലികാടിസ്ഥാനത്തിൽ  കരാർ നിയമനം നടത്തുന്നു.  മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ, മൊബൈൽ സർജറി യൂണിറ്റുകൾ, കോൾ സെന്റർ എന്നിവിടങ്ങളിലായാണ് നിയമനം. വെറ്ററിനറി സർജൻ, ഡ്രൈവർ-കം-അറ്റൻഡന്റ് തസ്തികകളിലായി ആകെ 352 ഒഴിവുണ്ട്.വാതിൽപ്പടിയിലെയും വീട്ടുപടിക്കലെയും മൃഗസംരക്ഷണസേവനം. സംസ്ഥാനതലത്തിലാണ് നിയമനം.

    വെറ്ററിനറി സർജൻ (156): ശമ്പളം: 44,020 രൂപ. യോഗ്യത: ബി.വി.എസ്‌സി.&എ.എച്ച്, കെ.എസ്.വി.സി. രജിസ്‌ട്രേഷൻ, മലയാളം അറിഞ്ഞിരിക്കണം. എൽ.എം.വി. ലൈസൻസ്. പ്രായം: 60 വയസ്സ് കവിയരുത്.
    ഡ്രൈവർ-കം-അറ്റൻഡന്റ് (156): ശമ്പളം: 20,065 രൂപ. യോഗ്യത: ശാരീരികക്ഷമതയുണ്ടായിരിക്കണം. എൽ.എം.വി. ലൈസൻസ്. പ്രായം: 45 വയസ്സ് കവിയരുത്.

മൊബൈൽ സർജറി യൂണിറ്റ്

    വെറ്ററിനറി സർജൻ (12): ശമ്പളം: 61,100 രൂപ. യോഗ്യത: എം.വി.എസ്‌സി. (സർജറി), കെ.എസ്.വി.സി. രജിസ്‌ട്രേഷൻ, മലയാളം അറിഞ്ഞിരിക്കണം. എൽ.എം.വി. ലൈസൻസ്. പ്രായം: 60 വയസ്സ് കവിയരുത്.
    വെറ്ററിനറി സർജൻ (12): ശമ്പളം: 56,100 രൂപ. യോഗ്യത: ബി.വി.എസ്‌സി.&എ.എച്ച്, സർജറിയിൽ ട്രെയിനിങ് സർട്ടിഫിക്കറ്റ് (വേൾഡ് വെറ്ററിനറി സർവീസസ്), കെ.എസ്.വി.സി. രജിസ്‌ട്രേഷൻ, മലയാളം അറിഞ്ഞിരിക്കണം. എൽ.എം.വി. ലൈസൻസ്. പ്രായം: 60 വയസ്സ് കവിയരുത്.
    ഡ്രൈവർ-കം-അറ്റൻഡന്റ് (12): ശമ്പളം: 20,065 രൂപ. യോഗ്യത: ശാരീരികക്ഷമതയുണ്ടായിരിക്കണം. എൽ.എം.വി. ലൈസൻസ്. പ്രായം: 45 വയസ്സ് കവിയരുത്.

അപേക്ഷ: സി.എം.ഡി.യുടെ വെബ്‌സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കണം.വിജ്ഞാപനം സംബന്ധിച്ച വിശദവിവരങ്ങൾക്ക് മൃഗസംരക്ഷണവകുപ്പിന്റെയോ സെന്റർ ഫോർ മാനേജ്‌മെന്റ് ഡിവലപ്മെന്റിന്റെയോ വെബ്‌സൈറ്റ് സന്ദർശിക്കുക.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 9 (5 PM).


വെബ്‌സൈറ്റ്: www.ahd.kerala.gov.in, www.cmd.kerala.gov.in.

Tags