ശബരിമല സന്നിധാനത്ത് വട്ടമിട്ട് പറന്ന് ഹെലികോപ്റ്റർ; ആശങ്കയിലായി ഉദ്യോഗസ്ഥരും തീർത്ഥാടകരും

An unexpected helicopter flight at the Sabarimala Sannidhanam spread concern
An unexpected helicopter flight at the Sabarimala Sannidhanam spread concern

ശബരിമല: ശബരിമല സന്നിധാനത്ത് അപ്രതീക്ഷിതമായി പറന്ന ഹെലികോപ്റ്റർ ആശങ്ക പടർത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹെലികോപ്റ്റർ സന്നിധാനത്ത് വട്ടമിട്ട് പറന്നത്. അപ്രതീക്ഷിതമായി ഹെലികോപ്റ്റർ കണ്ടതോടെ വിവിധ സേന ഉദ്യോഗസ്ഥരും തീർത്ഥാടകരും തെല്ലൊന്ന് ആശങ്കയിലായി. 

കേന്ദ്രസേന ഉദ്യോഗസ്ഥർ അടക്കം വയർലെസ് സെറ്റിലൂടെയും അല്ലാതെയും വിവരങ്ങൾ കൈമാറി. ശബരിമല ചീഫ് പോലീസ് കോഡിനേറ്റർ കൂടിയായ എഡിജിപി എസ് . ശ്രീജിത്ത് സുരക്ഷയുടെ ഭാഗമായി നടത്തിയ നിരീക്ഷണ പരക്കൽ ആയിരുന്നു എന്ന് അറിഞ്ഞതോടെയാണ് 10 മിനിറ്റ് നീണ്ടുനിന്ന ആശങ്കയ്ക്ക് വിരാമം ആയത്. 

മണ്ഡല പൂജയോട് അനുബന്ധിച്ച് സന്നിധാനത്തെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി എഡിജിപി ഇന്ന് വൈകിട്ടോടെ നിലയ്ക്കലിലെ ഹെലിപാഡിൽ ഹെലികോപ്റ്റർ ഇറങ്ങി സന്നിധാനത്ത് എത്തുന്നുണ്ട്. ഇതിന് മുന്നോടിയായി ആയിരുന്നു നിരീക്ഷണ പറക്കൽ.