തൃക്കാക്കരയിലേക്ക് പിസി ജോർജിനെ ക്ഷണിക്കും; എ എൻ രാധാകൃഷ്ണൻ
an radakrishnan

പിസി ജോർജിനെ തൃക്കാക്കരയിലെ ബിജെപി പ്രചാരണത്തിന് ക്ഷണിക്കുമെന്ന് എ എൻ രാധാകൃഷ്ണൻ. പിസി ജോർജ് തനിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നത് ബിജെപിക്ക് ​ഗുണം ചെയ്യും. എഎപിയുടെയും ട്വന്റി ട്വന്റിയുടെയും വോട്ടുകൾ ബിജെപിക്ക് ലഭിക്കുമെന്നും എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ വ്യക്തമാക്കി.

ബിജെപി ദേശീയ നേതാക്കളുടെ സംസ്ഥാനതല സന്ദർശനങ്ങളുടെ ഭാ​ഗമായി കേരളത്തിലെത്തിയ ജെപി നദ്ദയുമായി പിസി ജോർജ് കൂടിക്കാഴ്ച്ചയ്ക്ക് അവസരം തേടിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. താമരശേരി രൂപതാ ആർച്ച് ബിഷപ്പ് ഈഞ്ചനാനി പിതാവുമായി ജെപി നദ്ദ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടി മത്സരിക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെ ട്വന്റി ട്വന്റിയും മത്സരരം​ഗത്ത് നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്‍റി ട്വന്റി സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ടെറി തോമസിന് തൃക്കാക്കരയില്‍ കിട്ടിയത് 13773 വോട്ടാണ്. പൊതു തെരഞ്ഞെടുപ്പിലെ സാഹചര്യം ഇപ്പോഴില്ലെങ്കിലും രണ്ട് പാര്‍ട്ടികള്‍ക്കുമായി മണ്ഡലത്തിലുളളത് നിര്‍ണ്ണായക വോട്ടുകള്‍ തന്നെ.

Share this story