ശബരീ സന്നിധിയിലേക്ക് വനഭംഗി ആസ്വദിച്ച് കാനന പാതകളിലൂടെ എത്തുന്ന തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്നു

An increasing number of pilgrims reach the Sabarimala Sannidhi through the forest beauty
An increasing number of pilgrims reach the Sabarimala Sannidhi through the forest beauty

ശബരിമല: ശരണം വിളിക്കൊപ്പം വനഭംഗി കൂടി ആസ്വദിച്ച് കാനന പാതകളിലൂടെ കാൽനടയായി എത്തുന്ന തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്നു. എരുമേലിയിൽ പേട്ടതുള്ളി കാളകെട്ടി, അഴുത, കരിമല, വലിയാനവട്ടം വഴി  എത്തുന്നതാണ് സന്നിധാനത്തേക്കുള്ള പ്രധാന കാനന പാത. സത്രക്കടവ് - പുല്ലുമേട് വഴി എത്തുന്നതാണ് രണ്ടാമത്തേത്.

An increasing number of pilgrims reach the Sabarimala Sannidhi through the forest beauty

ഈ മാസം പതിനാറാം തീയതി മുതലാണ് കാനനപാതകൾ തീർത്ഥാടകർക്കായി തുറന്നു കൊടുത്തത്. നട തുറന്നത് മുതൽ ചൊവ്വാഴ്ച വരെ ലഭ്യമായ കണക്ക് അനുസരിച്ച് കരിമല വഴി 13476 തീർത്ഥാടകരും പുല്ലുമേട് വഴി 6598 പേരും എത്തി. അഴുതക്കടവ്, സത്രക്കടവ് എന്നിവിടങ്ങളിലെ പാതകൾ രാവിലെ ഏഴിന് തുറക്കും. 

അടുതക്കടവിൽ നിന്ന് രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 2. 30 വരെയും സത്രക്കടവിൽ നിന്നും രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയും ആണ് തീർത്ഥാടകരെ കടത്തിവിടുന്നത്. തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കി ഇരുപാതകളിൽ നിന്നും പുലർച്ചെ ആദ്യം പുറപ്പെടുന്ന സംഘത്തിന് മുൻപിലായി വന്യമൃഗ സാന്നിധ്യം നിരീക്ഷിക്കുന്നതിനായി വനപാലകർ പോകും. 

An increasing number of pilgrims reach the Sabarimala Sannidhi through the forest beauty

തീർത്ഥാടകരുടെ സുരക്ഷയെ മുൻനിർത്തി കാനന പാതയിൽ ഇറങ്ങുന്ന ആനകളെ തുരത്തുന്നതിനും പാമ്പുകളെ പിടികൂടുന്നതിനും ആയി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തീർത്ഥാടകർക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിന് സത്രക്കടവ്, അഴുതക്കടവ് ,മുക്കുഴി, പ്ലാപ്പള്ളി എന്നിവിടങ്ങളിൽ ഇൻഫർമേഷൻ സെൻററുകളും ആരംഭിച്ചിട്ടുണ്ട്.