അമീബിക് മസ്തിഷ്ക ജ്വരം ; ചികിത്സയിൽ കഴിയുന്ന കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരൻ്റെ നില ഗുരുതരം

Improvement in the health status of a child with amoebic encephalitis in Kozhikode
Improvement in the health status of a child with amoebic encephalitis in Kozhikode

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസുകാരൻ്റെ ആരോ​ഗ്യ നില ഗുരുതരമായി തുടരുന്നു. വെൻറിലേറ്ററിൽ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യത്തിൽ പുരോഗതിയില്ലെന്ന് ഡോക്ട൪മാ൪ പറഞ്ഞു.

അതേസമയം, അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെ ഇതേ ആശുപത്രിയിൽ തുടരുന്ന കോഴിക്കോട് സ്വദേശിയായ നാലു വയസുകാരന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. കുട്ടിയുടെ പിസിആർ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കും.

Tags