ലഹരിക്കടിപ്പെട്ട യുവാവ് ആംബുലൻസ് ഡ്രൈവറുടെ കൈ വിരൽ കടിച്ചു മുറിവേൽപ്പിച്ചു
Sat, 21 Jan 2023

കഴിഞ്ഞദിവസം രാത്രി ഒമ്പതേകാലോടെയാണ് സംഭവം . ആക്ട്സ് ആംബുലൻസ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയത് ലഹരിക്കടിപ്പെട്ട് യുവാവ് പരാക്രമം കാണിക്കുന്നു എന്ന വിവരത്തെ തുടർന്നാണ്.
തൃശൂർ: തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഹരിക്കടിപ്പെട്ട് എത്തിയ യുവാവ് ആംബുലൻസ് ഡ്രൈവറുടെ കൈ വിരൽ കടിച്ചു മുറിവേൽപ്പിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ ഹാഷിഫ് അലിയെ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി ഒമ്പതേകാലോടെയാണ് സംഭവം . ആക്ട്സ് ആംബുലൻസ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയത് ലഹരിക്കടിപ്പെട്ട് യുവാവ് പരാക്രമം കാണിക്കുന്നു എന്ന വിവരത്തെ തുടർന്നാണ്.
തലപ്പളി സ്വദേശി കറുപ്പത്ത് വീട്ടിൽ നവിൻ (30) ആണ് പ്രതി. സ്റ്റേഷനിലെത്തി വനിതാ എസ്ഐയെ അടക്കം പുലഭ്യം പറയുകയായിരുന്നു നവീൻ. ആംബുലൻസിൽ കയറ്റുന്നതിനിടെയാണ് ഇയാള്‍ ആക്ടസ് ആംബുലൻസ് ഡ്രൈവറുടെ കൈ വിരൽ കടിച്ചു മുറിച്ചത്.