രക്ഷാപ്രവർത്തനത്തിന് പോവുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് അപകടം

accident-alappuzha
accident-alappuzha

പാലക്കാട് : പാലക്കാട് ആംബുലൻസ് മറിഞ്ഞ് അപകടം. പാലക്കാട് വാളയാർ വട്ടപ്പാറയിൽ വെച്ചായിരുന്നു അപകടം നടന്നത്.പാലക്കാട് വാളയാർ ടോൾ പ്ലാസയുടെ ആംബുലൻസ് മറിഞ്ഞാണ് അപകടം സംഭവിച്ചത്.അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന നഴ്സിന്റെ കാലിന് സാരമായി പരുക്കേറ്റു.

ട്രോമാകെയറിന്റെ ആംബുലൻസാണ് അപകടത്തിൽ പെട്ടത് .മറ്റൊരു അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് പോവുന്നതിനിടെ വാഹനം നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.അപകടത്തിൽ ഡ്രൈവർക്കും നഴ്സിനും പരുക്കേറ്റു.പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Tags