ആലുവയില്‍ പൊലീസ് ഉദ്യോഗസ്ഥനെ മരത്തില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

google news
hanging

ആലുവ: ആലുവയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ചു. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബാബുരാജിനെയാണ് പാടത്തിന് കരയിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിവരെ അദ്ദേഹം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. വിഐപി ഡ്യൂട്ടിയില്‍ ആയിരുന്നു അദ്ദേഹം.

എന്താണ് ആത്മഹത്യ കാരണമെന്നത് വ്യക്തമല്ല. ആത്മഹത്യ കുറിപ്പോ മറ്റ് വിവരങ്ങളോ ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags