ആലുവ എസ് ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

google news
Aluva SI was found hanging

ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ  എസ് ഐ യെ  തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.ഗ്രേഡ് എസ്  ബാബുരാജാണ് മരിച്ചത്. അങ്കമാലി പുളിയനത്തെ വീടിനു സമീപമുള്ള മരത്തിലാണ് തൂങ്ങിമരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ദീർഘകാലം ആലുവ റൂറൽ സ്പെഷൽ ബ്രാഞ്ചിൽ സേവനമനുഷ്ഠിച്ച 49 കാരനായ ബാബുരാജ്, സ്ഥലം മാറ്റം ലഭിച്ചതിനെത്തുടർന്ന് രണ്ട് ദിവസം മുൻപാണ് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേയ്ക്ക് എത്തിയത്.

അങ്കമാലി താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

Tags