‘എനിക്കെതിരെയുള്ള ആരോപണം വ്യാജം, നിയമപരമായി നേരിടും, ’: നിവിന്‍ പോളി
Sep 3, 2024, 21:45 IST


സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് താന്‍ പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിയുടെ പരാതി വ്യാജമാണെന്ന് നടന്‍ നിവിന്‍ പോളി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം. ആരോപണത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതറ്റം വരെയും അടിസ്ഥാന രഹിതമായ ഈ ആരോപണത്തിന്റെ സത്യം തെളിയിക്കാന്‍ പോകുമെന്നും ഇതിന് പിന്നിലുള്ളവരെ വെളിച്ചത്ത് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.