വിശ്രമമില്ലാതെ കെസി; പ്രചാരണ പരിപാടികളിൽ ഒഴുകിയടുത്ത് ജനസാഗരം

google news
kc venugopal

ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും ഡല്‍ഹിയിലെ സംഘടനാപരമായ ഉത്തരവാദിത്തങ്ങളിലും മുഴുകി വിശ്രമമില്ലാത്ത ഓട്ടത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ.സി വേണുഗോപാല്‍. കഴിഞ്ഞ ശനിയാഴ്ച്ച കായംകുളത്ത് നടന്ന പര്യടനം പൂര്‍ത്തിയാക്കിയാണ് കെസി ഡല്‍ഹിയ്ക്ക് പോയത്. ഡല്‍ഹിയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയുടെ മുഖ്യസംഘാടകന്‍ കെസി ആയിരുന്നു. ആലപ്പുഴ മണ്ഡലത്തിലെ പ്രചാരണ തിരക്കിനിടയിലും പ്രതിപക്ഷ നേതാക്കളെ എല്ലാം ഫോണില്‍ വിളിച്ച് റാലിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്. 

ഞായറാഴ്ച്ച ഡൽഹിയിൽ നടന്ന മഹാവിജയമായ റാലിക്ക് ശേഷം തിങ്കളാഴ്ച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുത്തു. തുടര്‍ന്ന് രാത്രിയോടെ ആലപ്പുഴയില്‍ മടങ്ങി എത്തിയ കെസി രാവിലെ 9 മണിയ്ക്ക് അരൂരില്‍ നിന്നും വീണ്ടും പ്രചാരണ പരിപാടിയില്‍ സജീവമായി. ചൊവ്വാഴ്ച രാവിലെ 9.30ന് അരൂർ സെന്റ് അഗസ്റ്റിൻ ദേവാലയത്തിൽ ഫാദർ ഡോ. റാഫി പരിയാത്തിശ്ശേരിയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഔർ ലേഡി മേഴ്‌സി കോൺവെന്റിലും സന്ദർശനം നടത്തി. 

തുടർന്ന് അരൂർ പാവുംമ്പായി ശ്രീകൃഷ്ണ ക്ഷേത്രം, അരൂർ ശ്രീ കുമാര വിലാസം ക്ഷേത്രം, അരുക്കുറ്റി മാത്താനം ഭഗവതി അമ്പലം, ദേവസ്വം ഓഫീസ്, ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം അരുകുറ്റി, എന്നിവിടങ്ങളിലും സന്ദർശനം നടത്തി ഭക്തരെ കണ്ടു വോട്ട് അഭ്യർത്ഥിച്ചു. പള്ളിപ്പുറം ഇൻഫ്രാ എലിവേറ്റർ ഫാക്ടറി തൊഴിലാളികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.

അരുകുറ്റി എൻ എസ് എസ് കരയോഗം പ്രസിഡന്റ്‌ ഗോപിനാഥൻ നായർ, അരൂർ ചന്തിരൂർ സംയുക്ത ഖാളി വടുതല പി എം എസ് തങ്ങൾ വടുതല കോട്ടൂർ കാട്ടുപുറംപള്ളി ജമാഅത് പ്രസിഡന്റ്‌പി എ ഷംസുദീൻ എന്നിവരെ സന്ദർശിച്ചു. വടുതലയിലെ മത പണ്ഡിതനായിരുന്ന വി എം മൂസ മൗലവിയുടെ ഖബർ സന്ദർശിച്ചു. വി എം മൂസയുടെ മകൻ വടുതല മസ്ജിദുൽ അബറാർ കോളേജ് ചെയർമാൻ ഡി എം മുഹമ്മദ്‌ മൗലവിയെ കണ്ടു വോട്ട് അഭ്യർത്ഥിച്ചു.

പിന്നീട് അരുകുറ്റി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തി പ്രവർത്തകരെ കണ്ടശേഷം പള്ളിപ്പുറം സെന്റ് മേരീസ് ഫെറോനപള്ളിയിൽ സന്ദർശനം നടത്തി. പള്ളിപ്പുറം സെന്റ് തോമസ് ഹോസ്പിറ്റൽ ചികിത്സയിൽ കഴിയുന്ന ആർ എസ് പി നേതാവ് കെ കെ പുരുഷോത്തമനെ കണ്ട് രോഗ വിവരങ്ങൾ അന്വേഷിച്ചു. തുടർന്ന് അടച്ചു പൂട്ടൽ ഭീഷണി നേരിടുന്ന പള്ളിപ്പുറം മലബാർ സിമന്റ്‌സിൽ എത്തി പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. 

kc venugopal

ധീവര സഭയുടെ നേതൃത്വത്തിൽ  തണ്ണീർ മുക്കം പ്രൊജക്റ്റ്‌ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സമരം നടത്തുന്നവരുടെ പ്രശ്നങ്ങൾ ചോദിച്ചു മനസിലാക്കിയാണ് കെ സി ഉച്ചവരെ ഉള്ള പ്രചരണം പൂർത്തിയാക്കിയത്. ആലപ്പുഴ ബി എസ് എൻ എൽ സൊസൈറ്റി ഹാളിൽ നടന്ന  മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റി ഫെഡറേഷൻ്റെ ആലപ്പുഴ ജില്ലാ പ്രവർത്തക യോഗത്തിൽ പങ്കെടുത്താണ് കെ സി ഉച്ചയ്ക്ക് ശേഷം നടന്ന പ്രചരണത്തിന് തുടക്കം കുറിച്ചത്. വൈ എം സി എ യിൽ നടന്ന കുടുംബി സമുദായത്തിന്റെ കുടുംബസംഗമത്തിലും പങ്കെടുത്തു. 

ആലപ്പുഴ മൗണ്ട് കാർമ്മൽ കത്രിഡൽ വികാർ ഫ്രാൻസിസ് കൊടിയനാടിനെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. കർമ്മസദൻ പാസ്റ്ററൽ സെന്റർ  ഡയറക്ടർ ഫാദർ ക്രിസ്റ്റഫർ അർത്ഥശ്ശേരി, ആലപ്പുഴ രൂപത പി ആർ ഒ ഫാദർ സാവിയർ കുടിയാംശ്ശേരി, ഐറിൻ ഹോംലെത്തി സിസ്റ്റർ മെൽവീനയെ കണ്ടാണ് കെ സി ചൊവ്വാഴ്ചത്തെ പ്രചരണം അവസാനിപ്പിച്ചത്. ഓരോ വഴിയിലും കെ സി യെ പരിചയപ്പെടാനും സെൽഫി എടുക്കാനുമായി നിരവധി പേരാണ് കാത്ത് നിന്നത്. 

കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ ഷാനിമോൾ ഉസ്മാൻ, അരൂർ ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനർ ടി ജി പത്മനാഭൻനായർ, ആലപ്പുഴ നഗരസഭ പ്രതിപക്ഷ നേതാവ് റീഗോ രാജു, ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.ആർ. രാജേഷ്, ടി . കെ. പ്രതുലചന്ദ്രൻ, കെ. രാജീവൻ, മണ്ഡലം പ്രസിഡന്റ്‌ കെ വേണുഗോപാൽ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പ്രസിഡൻറ് പി.ടി രാധാകൃഷ്ണൻ, പള്ളിപ്പുറം നോർത്ത് മണ്ഡലം പ്രസിഡന്റ് അപ്പുകുട്ടൻ നായർ, സൗത്ത് പ്രഡിഡന്റ് ജഗദിഷ്, അരൂർ പഞ്ചായത്ത് മെമ്പർ ജ്യോതിലക്ഷ്മി, കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ പി ആർ മോഹനൻ, സേവ ദൾ നിയോജക മണ്ഡലം പ്രസിഡന്റ്‌ ബിജു കളത്തിൽ, ബ്ലോക്ക്‌ പ്രസിഡന്റ്‌ അസീസ് പായിക്കാട്, മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ സിറിയക് ജേക്കബ്, സിബി ജോൺ, സുദർശനൻ മാധവ പള്ളി, ശ്രീ കൈലാസൻ, ബാബു തൈക്കാട്ടുശ്ശേരി, ടോമി ഉലഹന്നാൻ നൈസി ബെന്നി, ഷീല സുനിൽകുമാർ തുടങ്ങിയവർ കെ സി ക്കൊപ്പം ഉണ്ടായിരുന്നു.