ആലപ്പുഴയിൽ തെരുവുനായയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം

street dog
street dog

ആലപ്പുഴ: ആലപ്പുഴയിൽ തെരുവുനായയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. ആറാട്ടുപുഴ സ്വദേശിനി കാർത്യായനി(81) ആണ് ദാരുണമായി മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയാണ് ദാരുണ സംഭവം നടന്നത്. കാർത്യായനിയുടെ മുഖം പൂർണമായും നായ കടിച്ചെടുത്തു. മകന്റെ വീട്ടിൽ ക്രിസ്തുമസ് ആഘോഷിക്കാൻ വന്നതായിരുന്നു കാർത്യായനി.

അതേസമയം, ശാ​സ്താം​കോ​ട്ട മ​ന​ക്ക​ര​യി​ൽ നായ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ര​ട​ക്കം നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്. ഒമ്പ​തു​പേ​ർ​ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. കഴിഞ്ഞ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ മ​ന​ക്ക​ര കൈ​ത​പ്പു​ഴ​മു​ക്കി​ന്​ വ​ട​ക്കു​വ​ശ​മാ​ണ് അക്രമം നടന്നത്.

 

Tags