ആലപ്പുഴയിൽ വീടുകളിൽ ഒരുക്കിയ പുൽക്കൂടുകളിലെ രൂപങ്ങൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു

In Alappuzha, anti-socials destroyed figures in grass nests made in houses
In Alappuzha, anti-socials destroyed figures in grass nests made in houses

ആലപ്പുഴ : വീടുകളിൽ ഒരുക്കിയ പുൽക്കൂടുകളിലെ രൂപങ്ങൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. ചിങ്ങോലി വെമ്പുഴ ക്രിസ്ത്യൻ ദേവാലയതിന് സമീപത്തെ വീടുകളിലെ പുൽക്കൂട്ടിലുണ്ടായിരുന്ന രൂപങ്ങളാണ് നശിപ്പിച്ചത്.

തിങ്കളാഴ്ച അർധ രാത്രിക്ക് ശേഷമായിരുന്നു സംഭവം. വചനം വീട്ടിൽ സന്തോഷ്, തുണ്ടിൽ വിനോദ്, കളവേലിൽ ജോൺസൺ എന്നിവരുടെ വീടുകളിലെ പുൽക്കൂടുകളിലെ രൂപങ്ങളാണ് നശിപ്പിക്കപ്പെട്ടത്. പിന്നീട് ചില രൂപങ്ങൾ പൊട്ടിയ നിലയിൽ റോഡരികിൽ കണ്ടെത്തി.

കായംകുളം ഡി.വൈ.എസ്.പി എൻ. ബാബുക്കുട്ടന്റെ നിർദേശപ്രകാരം കരിയിലകുളങ്ങര, തൃക്കുന്നപ്പുഴ സ്റ്റേഷനുകളിലെ പൊലീസുകാർ സ്ഥലത്ത് എത്തി തെളിവെടുത്തു.

 

Tags