ആലപ്പുഴയുടെ നഷ്ട്ട പ്രതാപം വീണ്ടെടുക്കാൻ രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കണം : കെ സുരേന്ദ്രൻ

sssss

ആലപ്പുഴയുടെ നഷ്ട്ട പ്രതാപം വീണ്ടെടുക്കാൻ രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുകയും  പ്രവർത്തിക്കുകയും ചെയ്തെങ്കിൽ മാത്രമേ സാധ്യമാകുകയുള്ളു  എന്ന് ദേശീയ ജനാതിപത്യ സഖ്യം സംസ്ഥാന  ചെയർമാൻ കെ. സുരേന്ദ്രൻ പറഞ്ഞു. ആലപ്പുഴയുടെ പരമ്പരാഗതമായ വ്യവസായങ്ങളും വിപണികളും തിരികെ കൊണ്ടുവരുകയും നെല്ലറയായ കുട്ടനാടിനെ നാശത്തിൽ നിന്നും രക്ഷിക്കുകയും അതോടൊപ്പം തന്നെ കായലുകളുടെ സംരക്ഷണം ഉറപ്പുവരുത്തുകയും വേണം, ഭാരതത്തിന്റെ കാർഷിക വിപ്ലവത്തിന്റെ ഉപജ്ഞാതാവായ   എം. എസ്. സ്വാമിനാഥനെ സ്മരിക്കുവാൻ പോലും സാധിച്ചത് ഇപ്പോഴണ്  എന്നത് വിസ്മരിച്ചുകൂടാ എന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ ജനാതിപത്യ സഖ്യം സംസ്ഥാന  ചെയർമാൻ കെ. സുരേന്ദ്രൻ  നയിക്കുന്ന കേരളം പദയാത്രയുടെ ഭാഗമായി ആലപ്പുഴ YMCA  ഹാളിൽ നടന്ന   ജനതാ സംവാദം ആലപ്പുഴയുടെ നഷ്ട്ട പ്രതാപങ്ങളെ ഓർമ്മിപ്പിക്കുകയും അതോടൊപ്പം തകർന്നടിഞ്ഞ ആലപ്പുഴയെ പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ കര്യങ്ങൾ  ചർച്ച ചെയ്യുകയും ചെയ്തു.പ്രമുഖ ചാർട്ടേർഡ്ബി അക്കൗണ്ടന്റ് സ്ഥാപനമായ GRK  അസ്സോസിയേറ്സ്   ബി. വിധുകുമാർ  CA  അധ്യക്ഷത വഹിച്ചു.

കെ.കെ. നായർ ട്രസ്റ് പ്രസിഡന്റും  സംസ്ഥാന ചെസ്സ് അസ്സോസിയേഷൻ പ്രെസിഡന്റുമായ സുനിൽ പിള്ള,  തമിഴ് വിശ്വകർമ്മ സമൂഹം സംസ്ഥാന ജനറൽ സെക്രട്ടറി  സി.കൃഷ്ണൻ കുട്ടി, ഡ്രാഗൺ ബോട്ട് ഇന്ത്യ & ട്രഡീഷണൽ സ്പോർട്സ് അസോസിയേഷൻ സെക്രട്ടറി ജനറൽ റെജി.കെ.എസ്, ആൾ കേരളാ ഓട്ടോമൊബൈൽസ് എംപ്ലോയീസ് യൂണിയൻ  ആലപ്പുഴ ജില്ലാ പ്രസിഡണ്ട് സോമനാഥൻ, ശ്രീ സനാതൻ വൈഷ്ണവ് മഹാജൻ -ആലപ്പുഴ ഗുജറാത്തി സമാജം സെക്രട്ടറിയും ഹൈ കോടതി അഭിഭാഷകനുമായ  അഡ്വ. ധ്രുവ് കുമാർ,  പ്രവാസിയായ എൻ.ഷാജി എന്നിവർ ആലപ്പുഴയുടെ പ്രശ്നങ്ങളും മറ്റു പരിഹാരങ്ങളും ചർച്ച ചെയ്തു. ബി.ജെ.പി. ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാർ സ്വാഗതവും  പരിപാടിയുടെ സംയോജകനും സംസ്ഥാന കൗൺസിൽ അംഗവുമായ  ആർ. ഉണ്ണികൃഷ്ണൻ, ബി.ഡിജെ.എസ് ഭാരവാഹികളായ ജ്യോതിസ്, തമ്പി മേട്ടുതറ, ബി.ജെ.പി. നേതാക്കളായ പന്തളം പ്രതാപൻ , സന്ദീപ്  വാചസ്പതി, കെ. സോമൻ, എം.വി. ഗോപകുമാർ, വിമൽ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Tags